NEWS
കണ്ണൂർ ശ്രീലതയുടെ ഭർത്താവ് എ.പി പ്രകാശൻ
നിര്യാതനായി
നിര്യാതനായി
17/09/2025 05:33 PM IST
നാസർ

കണ്ണൂർ : പരേതനായ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാപ്രസിഡന്റുമായിരുന്ന എ. പി കൃഷ്ണന്റെയുംപരേതയായ നാരായണിയുടെയും മകനും കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ.പി പ്രകാശൻ (62) നിര്യാതനായി.നാളെ കാലത്ത് എട്ടുമണിമുതൽ കിഴു ത്തള്ളിയിലെ ലക്ഷ്മിനിവാസിൽ പൊതുദർശനം.സംസ്ക്കാരം 11മണിക്ക് പയ്യാമ്പലത്ത്.ഭാര്യ പ്രമുഖ സിനിമ സീരിയൽ നടി കണ്ണൂർ ശ്രീലത. സഹോദരങ്ങൾ എ. പി. സുരഷ്ബാബു, എ.പി. സന്തോഷ്, എ. പി. മഹേഷ്, എ. പി. രാഗേഷ് (ജനതാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ), രാഗിണി ദേവി, സജിത,പരേതരായ എ. പി. ഹരിദാസൻ, എ. പി. ശിവദാസൻ.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











